തിരുവല്ല: യന്ത്ര ഊഞ്ഞാല്‍ അപകടത്തിന് ഇടയാക്കിയ കാർണിവല്‍ സംഘടിപ്പിച്ചത് ചിറ്റാർ പഞ്ചായത്തിന്‍റെ അറിവോടെയെന്ന് പത്തനംതിട്ട ജില്ലകളക്ടറുടെ റിപ്പോർട്ട്. മതിയായ സുരക്ഷാക്രമികരണങ്ങള്‍ ഇല്ലാതെയാണ് യന്ത്ര ഊഞ്ഞാല്‍ പ്രവർത്തിപ്പിച്ചതെന്നും റിപ്പോർട്ടില്‍ പറയുന്നു.
ഓണാഘോയത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച കാർണിവല്‍ ഉദ്ഘാടനം ചെയ്യതത് ചിറ്റാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു.അതുകൊണ്ട് തന്നെ കാർണിവലിനെ കുറിച്ച്പ്രസിഡന്‍റിന് അറിയാമായിരുന്നു.കാർണിവെലിന്‍റെ നടത്തിപ്പിനായി 20000രൂപ വിനോദനികുതിയായി കൈപ്പറ്റിയതിനെ കുറിച്ചും റിപ്പോർട്ടില്‍ പരാമർശം ഉണ്ട്. അന്തിമ അനുമതി നല്‍കുന്നതിന് മുൻപ് വിവിധവകുപ്പകളുടെ പരിശോധിച്ചറിപ്പോർട്ട് പോലും കാണാതെയാണ് വിനോദനികുതി കൈപറ്റിയതെന്നും റിപ്പോർട്ടില്‍ പറയുന്നു.അപകടസാധ്യതകള്‍ നിലനില്‍ക്കുന്നസാഹചര്യത്തിലാണ് കാർണിവല്‍ സംഘടിപ്പിച്ചത്.തുരുമ്പെടുത്തതും പൊട്ടിപൊളിഞ്ഞതുമായ യന്ത്ര ഊഞ്ഞാലില്‍ സുരക്ഷാക്രമികരണങ്ങള്‍ ഒന്നും തന്നെഇല്ലായിരുന്നു വെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
ഏത് സമയത്തും അപകടസാധ്യയുള്ള തരത്തില്‍ ഇലവൻ കെ വി വൈദ്യുതി ലൈൻ തൊട്ട് മുകളിലുടെ കടന്നുപോകുന്നുണ്ടായിരുന്നു..ഇത്തരം അവകടസാധ്യകളെ എല്ലാം മറച്ച് വെച്ച് വിനോദനികുതി കൈപ്പറ്റിയതെന്നും റിപ്പോർട്ടില്‍ പറയുന്നു. ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിന് വൈദ്യുതിബോർഡിന്‍റെ അനുമതി ഉണ്ടായിരുന്നില്ലന്നും കളക്ടറുടെ റിപ്പോർട്ടില്‍ പറയുന്നു..സെപ്തംബർ ഏഴിനാണ് യന്ത്ര ഊഞ്ഞാല്‍ അപകടം ഉണ്ടായത്.രണ്ട് പേരും മരണമടഞ്ഞിരുന്നു.ഇവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്നും റിപ്പോർട്ടില്‍ പറയുന്നു. രണ്ട് ദിവസം മുൻപാണ് പത്തനംതിട്ട ജില്ലകളക്ടർ സർക്കാരിന് നല്‍കിയതും.സംഭവുമായി ബന്ധപ്പെട്ട് ഏഴുപേരെ പ്രതിചേർത്ത് കേസെടുത്ത് ഇവർ ഇപ്പോള്‍ റിമാന്‍റിലാണ്.ഡിസംഭർമാസത്തില്‍ കോസ്സ് വീണ്ടും കോടതിയുടെ പരിഗണനയില്‍ വരും.
