ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. പ്രളയത്തെ തുടര്‍ന്ന് കേരളം പ്രതിസന്ധിയിലായപ്പോള്‍ സഹായഹസ്തവുമായി തമിഴ്നാട് ഒപ്പമുണ്ടായിരുന്നു. 

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് സൃഷ്ടിച്ച ആഘാതത്തില്‍ നില്‍ക്കുന്ന തമിഴ്നാടിന് സഹായഹസ്തവുമായി കേരളം. തമിഴ്നാടിന് പത്ത് കോടി രൂപയുടെ സാന്പത്തിക സഹായം നല്‍കാന്‍ ഇന്ന് ചേര്‍ന്ന് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ പ്രളയക്കെടുതിയില്‍ കേരളം പ്രതിസന്ധിയിലായപ്പോള്‍ സഹായഹസ്തവുമായി തമിഴ്നാട് സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. അഞ്ച് കോടി രൂപയുടെ അടിയന്തര സാന്പത്തിക സഹായം നല്‍കിയ തമിഴ്നാട് സര്‍ക്കാര്‍ ഒരു കോടി രൂപ മൂല്യമുള്ള മരുന്നുകളും ഇവിടെ എത്തിച്ചു. തമിഴ്നാട്ടിലെ വിവിധ സന്നദ്ധ സംഘടനകളും മലയാളി കൂട്ടായ്മകളും കേരളത്തിലെ ദുരിതബാധിതര്‍ക്ക് സഹായങ്ങളുമായി എത്തിയിരുന്നു.