വലിയൊരു കെട്ടിടത്തിന്‍റെ ഭീമന്‍ തൂണ് തകര്‍ന്ന് ഓടുന്ന ബസിന്‍റെ മുകളില്‍ വീഴുന്നതാണ് വീഡിയോയില്‍

ബെയ്ജിങ്: ചൈനയിലെ ഷാങ്ഹായില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു. വലിയൊരു കെട്ടിടത്തിന്‍റെ ഭീമന്‍ തൂണ് തകര്‍ന്ന് ഓടുന്ന ബസിന്‍റെ മുകളില്‍ വീഴുന്നതാണ് വീഡിയോയില്‍. അതിശക്തമായ കാറ്റില്‍ തൂണ് തകര്‍ന്ന് ബസിന് മുകളില്‍ വീഴുകയായിരുന്നു.

ബസിനകത്തും പുറത്തും നിന്നുള്ള വീഡിയോ പ്രചരിക്കുന്നുണ്ട്. ബസിനകത്ത് ഒരു യാത്രക്കാരനിരിക്കുന്ന വശത്താണ് തൂണ് തകര്‍ന്ന് വീണത്. എന്നാല്‍ ഇയാള്‍ക്ക് അപകടമൊന്നും പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബസിന് കാര്യമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.