ആലുവ: ആലുവയിലെ സ്വകാര്യ ക്ലബില്‍ നടന്ന റെയ്ഡില്‍ ചീട്ടുകളി സംഘത്തെ പിടികൂടി. ഇരുപത്തിയൊന്നു ലക്ഷം രൂപ പിടിച്ചെടുത്തു. 20 പേരെ പൊലിസ് അറസ്റ്റു ചെയ്തു. പെരിയാര്‍ ക്ലബ് എന്ന സ്വകാര്യ ക്ലബില്‍ ആലുവ റൂറല്‍ എസ്പിയുടെ സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്.