തിരുവല്ല: മാവേലിക്കരയിൽ 1000 പൊതി കഞ്ചാവുമായി ഒരാള്‍ പിടിയില്‍. ആലപ്പുഴ പത്തനംതിട്ട കൊല്ലം ജില്ലകളിൽ കഞ്ചാവ് എത്തിച്ചിരുന്ന അന്തർസംസ്ഥാന സംഘത്തിലെ പ്രധാനിയായ കമ്പം സ്വദേശി കല്യാണിയെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ ജോസ് പ്രതാപിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നു മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 1000 പൊതികളിലാക്കി കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവാണ് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കമ്പത്ത് നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന അന്തർ സംസ്ഥാന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ചെക്പോസ്റ്റ് കടത്തി കഞ്ചാവ് എത്തിച്ച് നൽകാറുണ്ടെന്നും ദിവസേന നിരവധി പേർ കഞ്ചാവിനായി കന്പത്തെത്തുണ്ടെന്നും കല്യാണി മൊഴി നൽകിയിട്ടുണ്ട്.