സ്കൂൾ കോളെജ് പരിസരത്ത് കഞ്ചാവ് വിറ്റിരുന്ന യുവാവ് പിടിയിൽ
കിളിമാനൂരിൽ സ്കൂൾ കോളെജ് പരിസരത്ത് കഞ്ചാവ് വിറ്റിരുന്ന യുവാവ് പൊലീസ് പിടിയിൽ. സൂസി എന്ന ജിഷ്ണുവാണ് പിടിയിലായത്. ഇയാളിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവും പിടിച്ചെടുത്തു. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് 500 രൂപ മുതൽ 1000 രൂപ വരെയുള്ള പാക്കറ്റുകളായാണ് ഇയാൾ കഞ്ചാവ് വിറ്റിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
