അങ്കമാലിയിൽ ഒരു കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയില്‍

അങ്കമാലി കറുകുറ്റിയിൽ ഒരു കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിലായി. മുർഷിദാബാദിൽ നിന്നുള്ള സബൈൻ റഹ്മാൻ ആണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.

ഒറീസയിൽ നിന്നും തീവണ്ടി മാർഗം എത്തിച്ച ക‌ഞ്ചാവ് ആവശ്യക്കാരന് കൈമാറാനുള്ള ശ്രമകത്തിനിടെയാണ് പിടിയിലായത്. കേരളത്തിൽ ഇരുപത്തി ആറായിരം രൂപയ്ക്കാണ് ക‌ഞ്ചാവ് കൈമാറിയിരുന്നതെന്ന് പ്രതി എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് ഇയാൾ ക‌ഞ്ചാവ് വിറ്റിരുന്നത്. പണം മുൻകൂർ ആയി അക്കൗണ്ടിലേക്ക് വാങ്ങിയ ശേഷംമാണ് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി