കണ്ണൂരില്‍ രണ്ടരക്കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി. കണ്ണാടിപ്പറമ്പ് സ്വദേശി കെപി ഹിലാല്‍ ആണ് പോലീസിന്‍റെ പിടിയിലായത്. ഇയാള്‍ ബാംഗ്ളൂർ കേന്ദ്രീകരിച്ച് ജില്ലയിലൊന്നാകെ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണെന്ന് പോലീസ് പറയുന്നു.
ഇന്നു രാവിലെ കണ്ണൂർ സിറ്റിയിലെ കെഎസ്ആർടിസി ബസ്റ്റാന്‍ഡ് പരിസരത്തുവച്ചാണ് ഹിലാലിനെ പോലീസ് വലയിലാക്കിയത്, കഴിഞ്ഞയാഴ്ച് കണ്ണൂരില്‍ത്തന്നെവച്ച് 5 കിലോ കഞ്ചാവുമായി പിടിയിലായ വിഷ്ണുവില്‍നിന്നാണ് ഇയാളെകുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ആവശ്യക്കാരനെന്ന വ്യാജേന പോലീസ് ഇയാളെ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.
ജില്ലയില്‍ ഇപ്പോള്‍ മുതിർന്നവരേക്കാള്‍ കൂടുതല്‍ കഞ്ചാവ് ഉപോഗിക്കുന്നത് ചെറുപ്പക്കാരാണെന്നാണ് പോലീസ് പറയുന്നത്, ആദ്യം കഞ്ചാവ് എത്തിച്ചുനല്‍കി യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുന്ന ഇയാള്‍ പിന്നീട് ഇവരെ പണം വാഗ്ദാനം ചെയ്ത് വില്‍പ്പന നടത്താനും പ്രേരിപ്പിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്നും സൂചനയുണ്ട്. ഹിലാലിനെതിരേ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുമുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതർ പേർ വലയിലാകുമെന്നും പോലീസ് പറയുന്നു.
