മൂവാറ്റുപുഴയിൽ ആറര കിലോ കഞ്ചാവുമായ് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് എക്സൈസിന്‍റെ പിടിയിലായി . ഒഡീഷ അതിർത്തിയിൽ നിന്നെത്തിച്ച കഞ്ചാവുമായ് ആന്ധ്ര സ്വദേശിയായ പൂർണ്ണചെന്ദ്രയാണ് അറസ്റ്റിലായത്.

മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻടിൽ ബസിറങ്ങുമ്പോഴാണ് ആന്ധ്ര വിശാഖ പട്ടണം സ്വദേശി പൂർണ്ണചന്ദ്രയെ എക്സൈസ് സംഘം പിടികൂടുന്നത്. പരിശോധനയിൽ രണ്ടു പാക്കറ്റുകളിലായ് സൂക്ഷിച്ചിരുന്ന ആറര കിലോ ഉണക്ക കഞ്ചാവും കണ്ടെടുത്തു. മൂന്നു വർഷമായ് ഈരാറ്റുപേട്ടയിൽ താമസിക്കുന്ന പൂർണ്ണചന്ദ്ര ഇവിടുത്തെ ജോലിയോടൊപ്പം ഇടക്കിടെ കഞ്ചാവെത്തിച്ചിരുന്നതായും ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

Add Asianetnews as a Preferred SourcegooglePreferred

 നക്സൽ സ്വാധീനമുളള ആദിവാസി ഊരുകളിൽ കഞ്ചാവ് കൃഷിയുമുണ്ട്. അവിടുന്ന് കിലോക്ക് മൂവ്വായിരം രൂപക്ക് കിട്ടുന്ന കഞ്ചാവ് ഇവിടെ പതിനായിരം രൂപക്ക് വിറ്റിരുന്നതായുമാണ് പൂർണ്ണചന്ദ്രയുടെ കുറ്റസമ്മതം. പ്ളസ്ടു വിദ്യാഭ്യാസമുളള ഇയാൾ നന്നായ് മലയാളവും സംസാരിക്കും.