ജസ്റ്റിസ് കെ.ടി തോമസ്, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. പുരസ്‌കാരം ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ദലൈയ്ലാമ സമ്മാനിക്കും. ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി 24ന് മടങ്ങിയെത്തും

തിരുവനന്തപുരം: മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്‍റെ ഗാന്ധിദര്‍ശന്‍ പുരസ്‌കാരം പിണറായി വിജയന്. ഫൗണ്ടേഷന്‍ ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ജസ്റ്റിസ് കെ.ടി തോമസ്, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. പുരസ്‌കാരം ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ദലൈയ്ലാമ സമ്മാനിക്കും. ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി 24ന് മടങ്ങിയെത്തും

കേന്ദ്രമന്തി അരുണ്‍ ജെയ്റ്റിലിക്കാണ് മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം. മാര്‍ ക്രിസോസ്റ്റം മെത്രപൊലീത്ത, ശ്രീ ശ്രീ രവിശങ്കര്‍, ലക്ഷിമിക്കുട്ടിയമ്മ, ഡോ. ടി.കെ ജയകുമാര്‍, എം.എ യൂസഫലി, ബി ആര്‍ ഷെട്ടി, ബി ഗോവിന്ദന്‍, ജോസഫ് പുലിക്കുന്നേല്‍(മരണാനന്തര പുരസ്‌കാരം) എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.