ഗോവയിൽ കൂട്ടബലാത്സംഗം ബീച്ചിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കി മൂന്നു പേ‌ർ പിടിയിൽ

ആണ്‍സുഹൃത്തിനൊപ്പം കോല്‍വ ബീച്ചിലെത്തിയ 20 കാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. ഇൻഡോർ സ്വദേശികളായ മൂവരേയും പൊലീസ് പിടികൂടി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

ഇന്നലെ രാത്രി ദക്ഷിണ ഗോവയിലെ സെര്‍നാഭാട്ടിം ബീച്ചിലെത്തിയ പെൺകുട്ടിയെയും സുഹ്യത്തിനെയും അക്രമിസംഘം വളഞ്ഞു. പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. എതിര്‍ത്ത ‍സുഹൃത്തിനെ

മർദ്ദിച്ച് അവശനാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതി. ബലാത്സംഗത്തിന്റെ ദൃശ്യങ്ങളും മൊബൈലിൽ പകർത്തി. യുവതിയുടെയും സുഹൃത്തിന്റെയും കയ്യിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവർന്നതിന് ശേഷം അക്രമികൾ രക്ഷപ്പെട്ടു. സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിനോട് പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ധനഞ്ജയ് പാല്‍, സന്തോഷ് ഭാരിയ, വിശ്വാസ് മക്രാന എന്നിവരെ പൊലീസ് പിടികൂടിയത്. യുവതി ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു. ബലാത്സംഗത്തിനും മോഷണത്തിനും പ്രതികള്‍ക്കെതിരെ കേസെടുത്തു.