ഗംഗാ നദി ശുചീകരിക്കണമെന്ന ആവശ്യവുമായി ഉപവാസം നടത്തിയിരുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫസര്‍ ജിഡി അഗര്‍വാള്‍ അന്തരിച്ചു. ഗംഗാ നദി ശുചീകരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 111 ദിവസമായി ഇദ്ദേഹം ഉപവാസത്തിലായിരുന്നു. ജൂണ്‍ 22 നായിരുന്നു സമരം ആരംഭിച്ചത്.
ഋഷികേശ് : ഗംഗാ നദി ശുചീകരിക്കണമെന്ന ആവശ്യവുമായി ഉപവാസം നടത്തിയിരുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫസര്‍ ജിഡി അഗര്‍വാള്‍ അന്തരിച്ചു. ഗംഗാ നദി ശുചീകരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 111 ദിവസമായി ഇദ്ദേഹം ഉപവാസത്തിലായിരുന്നു. ജൂണ്‍ 22 നായിരുന്നു സമരം ആരംഭിച്ചത്. ഋഷികേശിലെ എയിംസ് ആശുപത്രിയില്‍ അദ്ദേഹത്തെ ഇന്നലെ രാത്രി പൊലീസാണ് അഡ്മിറ്റ് ചെയ്തത്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് ജി ഡി അഗര്‍വാള്‍ അന്തരിച്ചതെന്ന് എയിംസ് അധികൃതര്‍ വിശദമാക്കി. സ്വാമി ഗ്യാന്‍ സ്വരൂപ് സാനന്ദ് എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. 2012 ലും ഇദ്ദേഹം സമാനമായ നിരാഹാരം അനുഷ്ടിച്ചിരുന്നു. 2012ല്‍ രണ്ടരമാസം നീണ്ട നിരാഹാരം മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ ഇടപെടലുകളുകളെ തുടര്‍ന്നായിരുന്നു അവസാനിപ്പിച്ചത്.
1932ല്‍ ജനിച്ച ജി ഡി അഗര്‍വാള്‍ ഐഐടി കാണ്‍പൂരിലെ പരിസ്ഥിതി വിഭാഗം പ്രൊഫസറായിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിലും ഇദ്ദേഹം അംഗമായി പ്രവര്‍ത്തിച്ചിരുന്നു. ഹരിദ്വാറില്‍ ആയിരുന്നു ജി ഡി അഗര്‍വാളിന്റെ നിരാഹാര സമരം.
