12 കിലോ കഞ്ചാവുമായി പിടിയില്‍ എത്തിച്ചത് സ്കൂള്‍ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട്

ഇടുക്കിയില്‍ മുനിയറയ്ക്ക് സമീപം 12 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍. സ്കൂള്‍ വിദ്യാർത്ഥികള്‍ക്കിടയില്‍ വില്‍ക്കാനെത്തിച്ച കഞ്ചാവാണിതെന്ന് പോലീസ് പറഞ്ഞു. സ്കൂട്ടറിനകത്ത് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ആന്‍റിനാർക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

എഴുകുംവയല്‍ തോണിപ്പാറ സാജന്‍, കീച്ചേരില്‍ ആന്‍റണി എന്നിവരാണ് പിടിയിലായത്. രാജാക്കാട് വെള്ളത്തൂവല്‍ എസ്ഐമാരുടെ നേതൃത്ത്വത്തിലുള്ള ആന്‍റി നാർക്കോട്ടിക് സ്പെഷല്‍സ്ക്വാഡാണ് രഹസ്യവിവരത്തെ തുടർന്ന് മുനിയറയ്ക്ക് സമീപം പരിശോധന നടത്തിയത്. സ്കൂട്ടറിന്‍റെ സീറ്റിനടിയില്‍ കഞ്ചാവ് ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. സ്കൂള്‍ കേന്ദ്രീകരിച്ച് ചില്ലറ വില്‍പന നടത്തുന്നവർക്കായാണ് കഞ്ചാവെത്തിച്ചത്. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍‍ഡ് ചെയ്തു.