കൊച്ചി: ഫ്ലാസ്‌ക്കിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന കഞ്ചാവ് പൊലീസ് പിടികൂടി. ഷാലിമാര്‍ ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ ആലുവ പൊലീസാണ് കഞ്ചാവ് പിടിച്ചത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ട്രെയിനുകള്‍ വഴി വന്‍ തോതില്‍ ലഹരിവസ്തുക്കള്‍ കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ആലുവ പൊലീസ് പരിശോധന നടത്തിയത്. ഫ്ലാസ്‌ക്കിനുള്ളില്‍ വെച്ചിരുന്നതിനാല്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. വിശദ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. കഞ്ചാവിനൊപ്പം കഞ്ചാവ് കൂട്ടിക്കലര്‍ത്തിയ പുകയിലപ്പൊടിയും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിലും പ്രത്യേക സ്‌ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്താനാണ് തീരുമാനം.
