കൊച്ചി: കൊച്ചിയില്‍ കഞ്ചാവു കേസിലെ പ്രതിയുടെ ആക്രമണത്തില്‍ നോര്‍ത്ത് സ്റ്റേഷന്‍ എസ് ഐയ്‌ക്ക് ഗുരുതര പരുക്ക്. ബ്ലേഡ് കൊണ്ട് ശരീരം മുഴുവന്‍ പരുക്കേറ്റ എസ് ഐ സനലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രതി നവീന്‍ ദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഞ്ചാവ് കച്ചവടം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് എറണാകുളം സ്വദേശിയായ നവീന്‍ ദേവ്.നാലു ദിവസം മുമ്പാണ് കഞ്ചാവ് കേസില്‍ പിടിയിലായ ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.പലപ്പോഴും പൊലീസ് കസ്റ്റഡിയിലിരിക്കുമ്പോഴും ഇയാള്‍ അക്രമാസക്തനായിരുന്നു.വീട്ടില്‍ സഹോദരനുമായി കയ്യാങ്കളിയിലേര്‍പ്പെട്ട നവീനെ നിയന്ത്രിക്കാനാകുന്നില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നോര്‍ത്ത് എസ്ഐ യുടെ നേതത്വത്തിലുളള പൊലീസ് സ്ഥലത്തെത്തിയത്.

ഇയാളെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് എസ്ഐയെ പ്രതി ആക്രമിച്ചത്. ഗുരുതരപരിക്കേറ്റ എസ്ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിക്കവെ ചാടി പോകാന്‍ ശ്രമിച്ച പ്രതിയെ ഏറെ പാടുപെട്ടാണ് പൊലീസ് ആംബുലന്‍സില്‍ കയറ്റിയത്.