അന്ധ്രാപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും തമിഴ്നാട് വഴിയാണ് കേരളത്തിലേക്ക് കഞ്ചാവെത്തുന്നതെന്നാണ് ഇടുക്കിയിലെ എക്‌സൈസ് ഇതുവരെ പറഞ്ഞിരുന്നത്. ഇത് ഇടുക്കി കഞ്ചാവെന്ന പേരില്‍ സംസ്ഥാനത്ത് വില്‍ക്കുകയാണ്. എന്നാലിത് തള്ളിക്കൊണ്ടുള്ള വിവരമാണ് ചാര്‍ജെടുത്ത ശേഷം ആദ്യമായി ഇടുക്കിയിലെത്തിയ എക്‌സൈസ് കമ്മീഷണര്‍ പങ്കുവെച്ചത്. ഇരട്ടയാര്‍ സെന്‍റ് തോമസ് സ്ക്കൂളിലെ അതിജീവനം എന്ന പരിപാടിയുടെ ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹം ഇതു പറഞ്ഞത്. 

പരിശോധനക്ക് നേരിട്ടെത്തുമെന്നും അതിര്‍ത്തി വഴി കഞ്ചാവ് കടന്നു വരുന്നത് തടയാന്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഹരിയുടെ ദൂഷ്യത്തെക്കുറിച്ച് വിശദമായ ക്ലാസ്സെടുത്ത എക്‌സൈസ് കമ്മീഷണറെ അവസാനം കുട്ടികള്‍ ചോദ്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിച്ചു. മദ്യശാലകള്‍ അടുച്ചു പൂട്ടുന്നതിനെ സംബന്ധിച്ച കുട്ടുകളുടെ ചോദ്യം കൂടിയപ്പോള്‍ നിങ്ങളുടെ ഇപ്പോഴത്തെ ജോലി പഠിക്കുകയെന്നത് മാത്രമാണെന്നും അത് മാത്രം ശ്രദ്ധിക്കാനും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.