വെള്ളപൊക്കത്തെ തുടർന്ന് ചേറ്റുവ ഗവ: മാപ്പിള യു.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഇസ്മയിലിന്റെ കയ്യിൽ കഞ്ചാവ് പൊതി കണ്ട നാട്ടുകാർ തടഞ്ഞുവെച്ചെങ്കിലും എക്സൈസ് ഉദ്യാഗസ്ഥർ എത്തുമ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടു. 

തൃശ്ശൂര്‍: ചേറ്റുവയിൽ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചേറ്റുവ സ്വദേശി രായംമരയ്ക്കാർ വീട്ടിൽ ഇസ്മയില്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു. എൻ.ഡി.പി.എസ്.ആക്ട് പ്രകാരമാണ് വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ എ.ടി.ജോബി കേസെടുത്തിരിക്കുന്നത്.

വെള്ളപൊക്കത്തെ തുടർന്ന് ചേറ്റുവ ഗവ: മാപ്പിള യു.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഇസ്മയിലിന്റെ കയ്യിൽ കഞ്ചാവ് പൊതി കണ്ട നാട്ടുകാർ തടഞ്ഞുവെച്ചെങ്കിലും എക്സൈസ് ഉദ്യാഗസ്ഥർ എത്തുമ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടു. കഞ്ചാവ് വലിക്കാനുള്ള പേപ്പറുകളും കണ്ടെടുത്തു. നീലചടയൻ ഇനത്തിലുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്. ഇയാൾ സ്ഥിരമായി കഞ്ചാവ് വില്‍പ്പന നടത്താറുള്ളയാളാണ്. ഇയാൾക്കെതിരെ നിരവധി കേസുകളും നിലവിലയുണ്ട്.