ഗ്യാസ് പൊട്ടിത്തെറിച്ച് ഒരു കുടുബത്തിലെ മൂന്നുപേര്‍ക്ക് പൊള്ളലേറ്റു. എറണാകുളത്താണ് സംഭവം.
കൊച്ചി:എറണാകുളം ആയവനയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പൊള്ളലേറ്റു. ആയവന സ്വദേശിയായ തങ്കച്ചൻ,മകൻ ബിജു, ഭാര്യ അനിഷ എന്നിവർക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരെ മുവാറ്റുപുഴയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി .
