ദില്ലി: നാവിക സേനാ കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിലുണ്ടായ വാതകചോർച്ചയെത്തുടര്‍ന്ന് ഒരു നാവിക സേന ഉദ്യോഗസ്ഥനുൾപ്പെടെ രണ്ടു പേർ മരിച്ചു.
വൈകിട്ട് അഞ്ചിനാണു കപ്പലിൽ അപകടമുണ്ടായത്. കർണാടകത്തിൽ കാർവാറിൽ കപ്പലിന്റെ മാലിന്യ പ്ലാന്റിലുണ്ടായ തകരാർ പരിശോധിക്കുന്നതിനിടെയാണ് വാതക ചോർച്ചയുണ്ടായത്.
ഷിപ്പ് റൈറ്റർ ഓഫിസർ രാകേഷ് കുമാർ, റോയൽ മറൈൻ എന്ന കമ്പനിയിലെ ജീവനക്കാരനായ മോഹൻദാസ് കോലംബ്കർ എന്നിവരാണ് അപകടത്തിൽ മരിച്ചതെന്നു നാവിക സേന അറിയിച്ചു.
സംഭവത്തെ കുറിച്ച് നാവിക സേന അന്വേഷണത്തിന് ഉത്തരവിട്ടു..
