ഇന്ധനം നിറച്ച് കഴിയുന്നതിന് മുന്‍പ് കാര്‍ മുന്നോട്ട് എടുത്തതോടെ പമ്പില്‍ തീപിടുത്തം. ഇന്ധനം നിറച്ചു കൊണ്ടിരിക്കുന്ന ഹോസില്‍ നിന്നും ഇന്ധനം നിലത്ത് വീണാണ് തീപിടിച്ചത്. ന്യൂജേഴ്സിയിലെ ഹാക്കന്‍സാക്കിലാണ് അപകടം നടന്നത്.


ന്യൂജേഴ്സി: ഇന്ധനം നിറച്ച് കഴിയുന്നതിന് മുന്‍പ് കാര്‍ മുന്നോട്ട് എടുത്തതോടെ പമ്പില്‍ തീപിടുത്തം. ഇന്ധനം നിറച്ചു കൊണ്ടിരിക്കുന്ന ഹോസില്‍ നിന്നും ഇന്ധനം നിലത്ത് വീണാണ് തീപിടിച്ചത്. ന്യൂജേഴ്സിയിലെ ഹാക്കന്‍സാക്കിലാണ് അപകടം നടന്നത്.

ന്യൂജേഴ്സിയിലെ അഗ്നിശമന സേനാ വിഭാഗമാണ് പമ്പിന് തീ പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ഇന്ധനം നിറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനാണ് വീഡിയോ പുറത്തുവിട്ടതെന്ന് അധികൃതര്‍ വിശദമാക്കി.

അപകടത്തില്‍ പമ്പ് കത്തി നശിച്ചെങ്കിലും ആര്‍ക്കും പരിക്ക് ഇല്ല. പ്രകൃതി വാതകം നിറയ്ക്കുന്നതിന് ഇടയിലാണ് അപകടം.