ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് മൂന്ന് ദിവസമാകുമ്പോഴും കൊലയാളികളെക്കുറിച്ച് കാര്യമായ സൂചനകളില്ലാതെ പൊലീസ്.ഇരുപതിലധികം ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പ് ഇന്നും തുടരും. ആർ ആർ നഗറിലെ ഗൗരി ലങ്കേഷിന്‍റെ വീട്ടിലും ലങ്കേഷ് പത്രിക ഓഫീസിലും പരിശോധനയുണ്ടാകും.
അന്വേഷണസംഘം വിപുലീകരിക്കാനും ആലോചനയുണ്ട്.അന്വേഷണത്തിന് സഹായകമാകുന്ന വിവരങ്ങൾ അറിയിക്കാൻ പൊതുജനങ്ങൾക്കായി മൊബൈൽ നമ്പറും ഇമെയിൽ വിലാസവും പൊലീസ് പ്രസിദ്ധീകരിച്ചു.
ഗൗരി ലങ്കേഷിന്‍റെ വീട്ടിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കാനും ശ്രമം നടക്കുന്നുണ്ട്.
