ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് മാധ്യമങ്ങളെ കാണും. കേസ് അന്വേഷണം തുടങ്ങിയ ശേഷം ആദ്യമായാണ് പ്രത്യേക സംഘം വാര്‍ത്താസമ്മേളനം നടത്തുന്നത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം പുറത്തുവിടുമെന്നാണ് സൂചന. 

കേസില്‍ ഇതുവരെ കാര്യമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം അഞ്ചിനാണ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വീടിനു മുന്നില്‍ വെടിയേറ്റ് മരിച്ചത്. ഒരു മാസം കഴ്ഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.