ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്ന കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. സിസിടിവി ദൃശ്യങ്ങളില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ട ആന്ധ്ര സ്വദേശിയാണ് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ളത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.