ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
ദില്ലി:ഗാസിപൂരില്‍ പത്ത് വയസ്സുകാരിയെ മദ്രസയ്ക്ക് അകത്ത് വച്ച് ബലാത്സംഗം ചെയ്ത കേസില്‍ മദ്രസാ നടത്തിപ്പുകാരനെയും സുഹൃത്തായ മദ്രസിലെ തന്നെ വിദ്യാര്‍ത്ഥിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഗാസിപൂരിലെ വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തട്ടികൊണ്ട് പോയി സമീപത്തെ മദ്രസയ്ക്കുള്ളില്‍ ബലാത്സംഗം ചെയ്തെന്ന വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് നടപടി.കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.
ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ് അറിയിച്ചു. പ്രതികള്‍ക്ക് എതിരെ നടപടി ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഗാസിപൂരില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
