മലപ്പുറത്ത് ഇപ്പോള്‍ ചര്‍ച്ച ജയത്തെ പറ്റിയല്ല, ഭൂരിപക്ഷത്തെ പറ്റി മാത്രമാണ് എന്നാണ് യുഡിഎഫ് അനുഭാവികളുടെ സംസാരം. പച്ചലഡ്ഡു ഇല്ലാതെ ഒരു തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മലപ്പുറത്തെ ലീഗുകാര്‍ക്കും ആലോചിക്കാന്‍ പറ്റില്ല..അത് കണ്ടറിഞ്ഞ് ബേക്കറിക്കാര്‍ ലഡ്ഡു ഉരുട്ടിയെടുക്കുകയാണ്. ലഡ്ഡുവിന്റെ നിറത്തില്‍ മാത്രമല്ല രുചിയിലും അല്‍പം വ്യത്യാസമുണ്ടത്രെ. ഈ ലഡ്ഡുവിന് ഏലക്കായുടെ രുചിയാണത്രെ. പച്ചലഡ്ഡു മാത്രമല്ല മറ്റ് നിറങ്ങളിലുള്ള ലഡ്ഡുവും ഇവിടെ തയ്യാറാക്കുന്നുണ്ട്
യുഡിഎഫ് ജയിച്ചാല്‍ അവര്‍ ലഡ്ഡു കൊടുക്കും. വോട്ട് വിഹിതം കൂടിയാല്‍ എല്‍ഡിഎഫിനും ബിജെപിയ്ക്കും ആഘോഷിക്കാം..ലഡ്ഡുവില്ലാതെ എന്ത് ആഘോഷം.പച്ചയായാലും ചുവപ്പായാലും മഞ്ഞയായാലും ലഡ്ഡുവിന് ഡിമാന്റ് കുറയില്ല. അതുകൊണ്ട് മലപ്പുറത്തെ ബേക്കറിക്കാര്‍ പ്രതീക്ഷയിലാണ്. ഉണ്ടാക്കിയ ലഡ്ഡുവൊന്നും വെറുതെയാകില്ലല്ലോ
