കോട്ടയം: ഭൂമി വിവാദവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഏതാനും നാളുകൾക്കകം പരിഹരിക്കപ്പെടുമെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി. താനുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിഹരിക്കുമെന്നും ക്രൈസ്തവർക്കിടയിൽ ഭിന്നതക്ക് സ്ഥാനമില്ലെന്നും കർദ്ദിനാൾ പ്രതികരിച്ചു. വിവാദമുണ്ടായ ശേഷം ആദ്യമായാണ് കർദ്ദിനാൾ ആലഞ്ചേരി പ്രതികരിക്കുന്നത്.
അതേസമയം എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവദാ ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ പള്ളികളിൽ ലഘുലേഖ വിതരണം നടന്നു . സഹായ മെത്രാൻമാർ പോലുമറിയാതെ കർദിനാളിന്‍റെ നേതൃത്വത്തിൽ നടന്ന നടന്ന ഭൂമി ഇടപാട് സംശയാസ്പദമാണെന്ന് ലഘുലേഖ കുറ്റപ്പെടുത്തുന്നു.
