ഒരു കാലത്ത് സോഷ്യലിസ്റ്റ് സിംഹം എന്നറിയപ്പെട്ട നേതാവായിരുന്നു ജോർജ് ഫെർണാണ്ടസ്. അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയ അതേ ഫെർണാണ്ടസ് പിന്നീട് ബിജെപി പാളയത്തിലെത്തുന്നതും വാജ്പേയി മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയാകുന്നതും കണ്ടു.

ദില്ലി: അന്തരിച്ച മുൻ കേന്ദ്രമന്ത്രി ജോർജ് ഫെർണാണ്ടസിന്റെ സംസ്ക്കാരം നാളെ ദില്ലിയിൽ നടക്കും. യുഎസിലുള്ള മകൻ സിയാൻ ഫെർണാണ്ടസ് എത്തിയാലുടൻ സംസ്കാരം നടത്തുമെന്ന് ജോർജ് ഫെർണാണ്ടസിന്റെ ഭാര്യ ലൈലാ കബീർ അറിയിച്ചു. ദില്ലിയിലെ ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകൾ.

മൃതദേഹം ദഹിപ്പിക്കുമെന്നും ചിതാഭസ്മമാകും സെമിത്തേരിയിൽ അടക്കുകയെന്നും അവർ അറിയിച്ചു. വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ജോർജ് ഫെർണാണ്ടസ് ഇന്നലെയാണ് അന്തരിച്ചത്. 

Read More: കറുത്ത നാളുകളിലെ നായകന്‍: മടക്കം ഓര്‍മകളില്ലാത്ത ലോകത്ത് നിന്നും