ജോര്‍ജ് ബുഷിന്‍റെയും ലോറ ബുഷിന്‍റെയും മകള്‍ ബാര്‍ബറ പിയേഴ്സിനെ വിവാഹം ചെയ്തത് നടന്‍ ക്രെയ്ഗ് ലൂയിസ് കോയ്ന്‍ ആണ്

യോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ല്യു ബുഷിന്‍റെ മകള്‍ ബാര്‍ബറ ബുഷ് വിവാഹിതയായി. ജോര്‍ജ് ബുഷിന്‍റെയും ലോറ ബുഷിന്‍റെയും മകള്‍ ബാര്‍ബറ പിയേഴ്സിനെ വിവാഹം ചെയ്തത് നടന്‍ ക്രെയ്ഗ് ലൂയിസ് കോയ്ന്‍ ആണ്. കെന്നെബങ്ക്പോര്‍ട്ടില്‍ വച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. അച്ഛനും മുത്തച്ഛനും ഒപ്പം ഐവറി സില്‍ക്ക് ക്രേപ്പ് വേറ വാങ്ക് കസ്റ്റംസ് ഗൗണ്‍ ധരിച്ചാണ് ബാര്‍ബാറ എത്തിയത്. 36 കാരിയായ ബാര്‍ബറ ഗ്ലോബര്‍ ഹെല്‍ത്ത് കോര്‍പ്സിന്‍റെ ചെയര്‍മാനും സഹസ്ഥാപകയുമാണ്.