സ്വീഡനും മെക്‌സിക്കോയ്ക്കും വിജയാശംസകളും നേരാനും ജര്‍മന്‍ ഫുട്ബോള്‍ ടീം മറന്നില്ല
മോസ്ക്കോ: ലോകകിരീടം നിലനിര്ത്താനിറങ്ങി അമ്പെ പരാജയമേറ്റുവാങ്ങി നാട്ടിലേക്ക് വണ്ടി കയറി നാണം കെട്ടിരിക്കുകയാണ് ലോകഫുട്ബോളിലെ പ്രതാപശാലികളായ ജര്മനി. ആദ്യ റൗണ്ടിലെ ലോകചാമ്പ്യന്മാരുടെ പതനം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അതിനിടയിലാണ് ജര്മന് ഫുട്ബോള് ടീമിന്റെ ഔദ്യോഗിക പ്രതികരണം എത്തിയത്.
റഷ്യയുടെ ആതിഥ്യമര്യാദയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഔദ്യോഗിക ട്വിറ്റര് പേജിലൂടെയാണ് പ്രതികരണം. ആദ്യ റൗണ്ടിലെ പരാജയത്തിന് ആരാധകരോട് മാപ്പ് പറഞ്ഞ ജര്മന് ഫുട്ബോള് ടീം പ്രതീക്ഷ നിലനിര്ത്താന് സാധിച്ചില്ലെന്ന് വ്യക്തമാക്കി. കളി നിലവാരം പുലര്ത്താനായില്ലെന്നും എതിരാളികളുടെ കരുത്തിന് മുന്നില് തലതാഴ്ത്തിയെന്നും കുറ്റ സമ്മതം നടത്തിയിട്ടുണ്ട്.
അതേസമയം ഗ്രൂപ്പില് നിന്ന് പ്രീക്വര്ട്ടര് യോഗ്യത നേടിയ സ്വീഡനും മെക്സിക്കോയ്ക്കും വിജയാശംസകളും നേരാനും ജര്മന് ഫുട്ബോള് ടീം മറന്നില്ല. തെറ്റുകള് തിരുത്തി കൂടുതല് ശക്തമായി തിരിച്ചുവരുമെന്നും ജര്മനി വ്യക്തമാക്കിയിട്ടുണ്ട്. 1938 ന് ശേഷം ഇതാദ്യമായാണ് ജര്മനി രണ്ടാം റൗണ്ട് കാണാതെ പുറത്തായത്.
