ലോകകപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചതിന് ശേഷമാണ് നിലവിലെ ചാന്പ്യൻമാരായ ജർമനി നാട്ടിലേക്ക് മടങ്ങുന്നത്.  

റോം: ലോകകപ്പിന് ഒരുങ്ങുന്ന നിലവിലെ ചാംപ്യന്മാരായ ജർമ്മനി ഇറ്റലിയിലെ പരിശീലനം പൂർത്തിയാക്കി. ലോകകപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചതിന് ശേഷമാണ് നിലവിലെ ചാംപ്യന്മാരായ ജർമനി നാട്ടിലേക്ക് മടങ്ങുന്നത്.

മാഞ്ചസ്റ്റർ സിറ്റി താരം ലിറോയ് സാനയെ ഒഴിവാക്കിയാണ് കോച്ച് ജോക്വിം ലോക ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. സന്നാഹമത്സരത്തിൽ ഓസ്ട്രിയയോട് തോറ്റെങ്കിലും ലോകകപ്പ് നിലനിർത്താൻ ശേഷിയുള്ള ടീമാണ് ജർമ്മനിയുടേത് എന്ന് കോച്ച് ജോക്വിം ലോ പറഞ്ഞു. 

വെള്ളിയാഴ്ച സൗദി അറേബ്യക്കെതിരെ ആണ് ജർമ്മനിയുടെ അവസാന സന്നാഹമത്സരം. ഗ്രൂപ്പ് എഫിൽ സ്വീഡൻ, മെക്സിക്കോ, ദക്ഷിണ കൊറിയ എന്നിവരാണ് ലോകകപ്പിൽ ജർമനിയുടെ എതിരാളികൾ.