ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് അസോസിയേന്‍ പ്രതികരിച്ചു

ബെര്‍ലിന്‍: ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിന് പിന്നാലെ, ആരാധകരോട് മാപ്പ് ചോദിച്ച് ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് അസോസിയേന്‍ പ്രതികരിച്ചു. ലോകകപ്പ് നിലവിലെ ചാംപ്യന്മാരാണ് ജര്‍മനി.

അതേസമയം ജര്‍മ്മന്‍ പരിശീലകന്‍ ജോക്വിം ലോ സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും സൂചനയുണ്ട്. അടുത്തയാഴ്ച ലോയുമായി വിശദമായ ചര്‍ച്ച നടത്തുമെന്ന് ജര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം തെക്കന്‍ കൊറിയയോട് തോറ്റ ജര്‍മന്‍ താരങ്ങള്‍ അല്‍പ്പം മുന്‍പ് നാട്ടില്‍ തിരിച്ചെത്തി.