ഹിര്‍വിങ് ലൊസാനോയാണ് മെക്‌സികോയുടെ ഗോള്‍ നേടിയത്.

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് എഫില്‍ ജര്‍മനിയെ ഞെട്ടിച്ച് മെക്‌സികോ. മത്സരത്തിന്റെ ആദ്യപകുതി പിന്നിടുമ്പോള്‍ മെക്‌സികോ ഒരു ഗോളിന് മുന്നിലാണ്. ഹിര്‍വിങ് ലൊസാനോയാണ് മെക്‌സികോയുടെ ഗോള്‍ നേടിയത്.

തുടക്കം മുതല്‍ ചംപ്യന്മാരെ വിറപ്പിക്കുന്ന പ്രകടനമാണ് മെക്‌സികോ പുറത്തെടുത്തത്. 56 ശതമാനവും പന്ത് ജര്‍മനിയുടെ കാലിലായിരുന്നു. എന്നാല്‍ അവസരങ്ങള്‍ ഒരുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ആറ് തവണയാണ് മെക്‌സികോ ജര്‍മന്‍ വല ലക്ഷ്യമാക്കി ഷോട്ടുകളുതിര്‍ത്തത്. 

35ാം മിനിറ്റില്‍ ലൊസാനോ ഗോള്‍ നേടിയ ശേഷം ജര്‍മനി അല്‍പമൊന്ന് മെച്ചപ്പെട്ടു. തുടര്‍ന്ന് ലഭിച്ച ഫ്രീകിക്ക് മെക്‌സികോ ഗോള്‍ കീപ്പര്‍ ഗില്ലര്‍മോ ഒച്ചോവോ രക്ഷപ്പെടുത്തി.

Scroll to load tweet…