ഗാസിപൂർ മദ്രസ പീഡനം മുഖ്യപ്രതിയായ പതിനേഴുകാരനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു പ്രതിയെ പ്രായപൂർത്തിയായ വ്യക്തി കണക്കാക്കാമെന്ന്  ജുവനൈൽ ജസ്റ്റിസ് ബോർഡ് 

ദില്ലി: ഗാസിപൂരില്‍ മദ്രസയ്ക്ക് അകത്ത് വച്ച് പത്ത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പതിനേഴുകാരനായ പ്രതിയെ പ്രായപൂര്‍ത്തിയായ വ്യക്തിയായി കണക്കാക്കി വിചാരണ നടത്താമെന്ന് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ ബലാത്സംഗം ചെയ്തെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി

കഴിഞ്ഞ ഏപ്രില്‍ 21നാണ് പത്ത് വയസ്സുകാരിയെ വീടിന് സമീപത്ത് നിന്ന് തട്ടികൊണ്ട് പോയി സമീപത്തെ മദ്രസ്യ്ക്ക് അകത്ത് വച്ച് ബലാത്സംഗം ചെയ്തത്.പെണ്‍കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മദ്രസയ്ക്ക് അകത്ത് പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരിക്കുന്നത് കണ്ടെത്തിയത്.പെണ്‍കുട്ടിയുടെ ഫോണ്‍രേഖകളും സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചായിരുന്നു പൊലീസ് അന്വേഷണം.ശബ്ദിച്ചാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുതക്തിയെന്നും പിന്നീട് കുടിവെള്ളത്തിൽ എന്തോ കലർത്തി ബോധം കെടുത്തിയെന്നും പെണ്‍കുട്ടി വ്യക്തമാക്കി

ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസില്‍ കസ്റ്റഡിയില്‍ എടുത്ത പതിനേഴുകാരനെ പ്രായപൂര്‍ത്തിയായ വ്യക്തിയായി കണക്കാക്കി വിചാരണ നടത്താമെന്ന് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് വ്യക്തമാക്കി. പ്രതിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൊലീസ് കസ്റ്റഡിയിലെടുത്ത മദ്രസയിലെ മൗലവിയെയും ചോദ്യം ചെയ്തു വരികയാണ്.ഇവര്‍ രണ്ട് പേരും കൂടാതെ മറ്റാര്‍ക്കെങ്കിലും ബലാത്സംഗത്തില്‍ പങ്കുണ്ടോ എന്ന് കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ എന്നും ക്രൈബ്രാഞ്ച് അറിയിച്ചു.