Asianet News MalayalamAsianet News Malayalam

മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിൽ; തുക ഗംഗാ ശുചീകരണത്തിന്

ലേലത്തിൽ ലഭിക്കുന്ന തുക ഗംഗാനദി ശുചീകരണ പ്രവർത്തനങ്ങൾക്കായി സംഘടിപ്പിക്കുന്ന നമാമി ഗംഗ എന്ന പദ്ധതിക്കായി ഉപയോഗിക്കുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം അറിയിച്ചു. 

Gifts Received By PM Modi To Be Auctioned For Clean Ganga
Author
New Delhi, First Published Jan 22, 2019, 7:41 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിൽ വയ്ക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച 1,900ലധികം സമ്മാനങ്ങളാണ് ലേലത്തിൽ വയ്ക്കുന്നത്. ലേലത്തിൽ ലഭിക്കുന്ന തുക ഗംഗാനദി ശുചീകരണ പ്രവർത്തനങ്ങൾക്കായി സംഘടിപ്പിക്കുന്ന നമാമി ഗംഗ എന്ന പദ്ധതിക്കായി ഉപയോഗിക്കുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം അറിയിച്ചു. 

പെയ്ന്റിങ്, പ്രതിമകൾ, ഷാളുകൾ, കോട്ടുകൾ, തലപ്പാവുകൾ, പരമ്പരാഗത സംഗീതോപകരങ്ങൾ തുടങ്ങിയ സമ്മാനങ്ങളാണ് ലേലത്തിൽ വയ്ക്കുക. സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദില്ലിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിലാണ് ലേലത്തിനുള്ള പ്രദർശനം നടക്കുക. ജനുവരി 27 മുതൽ 30 വരെയാണ് ലേലം നടക്കുക. 
 
അഞ്ഞൂറ് രൂപ മുതലാണ് ലേല തുക. ഓൺലൈൻ വിൽപനയ്ക്ക് ശേഷം ബാക്കി വരുന്ന സമ്മാനങ്ങളാണ് ലേലത്തിന് വച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഈ സമ്മാനങ്ങൾ നാഷണൽ ഗാലറിയിൽ പ്രദർശനത്തിന് വച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios