ഒരു ജിറാഫിന്‍റെ വിക്രിയകള്‍ വൈറലാകുന്നു. ബ്രിട്ടനിലെ മിഡ് ലാന്‍ഡ് സഫാരി പാര്‍ക്കില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്

ലണ്ടന്‍ : ഒരു ജിറാഫിന്‍റെ വിക്രിയകള്‍ വൈറലാകുന്നു. ബ്രിട്ടനിലെ മിഡ് ലാന്‍ഡ് സഫാരി പാര്‍ക്കില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. പാര്‍ക്ക് സന്ദര്‍ശിക്കാന്‍ എത്തിയ ഒരു കുടുംബത്തിന്റെ വാഹനത്തിന് അകത്തേക്കായിരുന്നു ജിറാഫ് തലയിട്ട് നോക്കിയത്. ആദ്യം ഒരു കൗതുകമായിട്ടാണ് മറ്റു വിനോദ സഞ്ചാരികളും ഈ കാഴ്ച്ചയെ നിരീക്ഷിച്ചത്. 

ചിരിച്ച് കൊണ്ട് പലരും ഇത് വീഡിയോവില്‍ പകര്‍ത്തുവാനും ആരംഭിച്ചു. എന്നാല്‍ ജിറാഫിന്റെ തല അകത്തേക്ക് കയറി വരുന്നത് കണ്ട വാഹനത്തിലുള്ള യുവതി പതിയെ പരിഭ്രാന്തയായി. അവര്‍ ധൃതിയില്‍ കാറിന്റെ ചില്ലുകള്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ഇത് കാണുമ്പോള്‍ ജിറാഫ് തല പുറത്തേക്ക് വലിക്കുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ ജിറാഫ് തല ചലിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു വീണു. പൊട്ടിത്തെറിക്കുന്ന തരത്തിലായിരുന്നു ജനലുകള്‍ തകര്‍ന്നത്.