മോസ്‌കോ: കിഴക്കന്‍ റഷ്യയില്‍ ആറ് പേരുടെ മരണത്തിനിടയാക്കിയ വിമാനപകടത്തില്‍ നിന്ന് 3 വയസുകാരി രക്ഷപ്പെട്ടു. നെല്‍ക്കാന്‍ ഗ്രാമത്തിലെ വിമാനത്താവളത്തില്‍ വിമാനം ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രാദേശിക കമ്പനിയായ ഖബറോവ്‌സ്‌ക് എയര്‍ലൈനിന്റെ എല്‍410 വിമാനമാണ് തകര്‍ന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിമാനത്തില്‍ ഉണ്ടായിരുന്ന നാല് യാത്രക്കാരും രണ്ട് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആറ് പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. രക്ഷപ്പെട്ട 3 വയസുകാരിയ്ക്ക് ഗുരുതരമായ പരുക്കുകള്‍ ഇല്ലെന്നും, കുട്ടിയെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി.

റഷ്യന്‍ ടെലിവിഷന്‍ മാധ്യമങ്ങളാണ് തകര്‍ന്ന വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ അപകടത്തിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പ്രതികൂല കാലാവസ്ഥ അഥവാ സാങ്കേതിക തകരാറുകള്‍ എന്നിവയാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.