യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് പൊലീസുകാർ ഉൾപ്പെടെ 18 പേർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം വീട്ടിൽ വച്ച് തന്നെയും അമ്മയെയും എഎസ്പി അടക്കമുള്ളവർ ബലാത്സംഗം ചെയ്തതെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
കെയ്ത്താൽ: ഹരിയാനയിൽ 16 വയസുകാരിയെയും അമ്മയെയും കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി. പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഹരിയാനയിലെ കെയ്ത്താലിൽ ബുധനാഴ്ച്ചയാണ് സംഭവം.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് പൊലീസുകാർ ഉൾപ്പെടെ 18 പേർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം വീട്ടിൽ വച്ച് തന്നെയും അമ്മയെയും എഎസ്പി അടക്കമുള്ളവർ ബലാത്സംഗം ചെയ്തതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സംഭവത്തിൽ നിലവിലത്തെ പഞ്ചായത്ത് പ്രസിഡന്റും മുൻ പഞ്ചായത്ത് പ്രസിഡന്റും എഎസ്പിയെ സഹായിച്ചതായും യുവതി പറഞ്ഞു.
കേസിൽ ഹെഡ് കോൺസ്റ്റബിൾ അടക്കം കോൺസ്റ്റബിൾ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് കെയ്ത്താൽ പൊലീസ് സൂപ്രണ്ട് ആസ്താ മോഡി പറഞ്ഞു.
