ആ വൈറല്‍ പെണ്‍കുട്ടിയുടെ ആവശ്യം ഇതാണ്
മലപ്പുറം: വിവാഹ ആലോചനകള് നടത്താന് മാട്രിമൊണിയല് സൈറ്റുകളില് പണം ചെലവഴിക്കുന്നതിന് പകരം മലയാളി പെണ്കുട്ടി കണ്ടുപിടിച്ചത് ഫേസ്ബുക്ക് പോസ്റ്റ് എന്ന ആശയമാണ്. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും സുഹൃത്തുക്കള്ക്ക് അറിയുന്ന ആരെങ്കിലും ഉണ്ടെങ്കില് അറിയിക്കണമെന്നും തുടങ്ങി ആവശ്യമുള്ള വിവരങ്ങളെല്ലാം നല്കിയാണ് പെണ്കുട്ടിയുടെ പോസ്റ്റ്.
മലപ്പുറം സ്വദേശിയായ ജ്യോതി കെ ജിയാണ് തന്റെ വിവാഹ പരസ്യം ഒരു രൂപ ചെലവില്ലാതെ ഫേസ്ബുക്കില് നല്കി വ്യത്യസ്തയായത്. ഏപ്രില് 26ന് നല്കിയ പോസ്റ്റ് ഇതുവരെ 6000ലേറെ പേരാണ് ഷെയര് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഫേസ്ബുക്കില് ഫേസ്ബുക്ക് മാട്രിമോണി എന്ന സംവിധാനം ആരംഭിക്കണമെന്ന ആവശ്യവും ജ്യോതി മുന്നോട്ട് വയ്ക്കുന്നു.
ജ്യോതിയുടെ പോസ്റ്റ് ഇങ്ങനെ
Hi, Friends...
എന്റെ കല്യാണം കഴിഞ്ഞിട്ടില്ല ,സുഹൃത്തുക്കളുടെ അറിവില് ഉണ്ടെങ്കില് അറിയിക്കുക. Mobile: 9745489512. ഡിമാന്റുകള് ഇല്ല. ജാതിയും ജാതകവും വിഷയമല്ല. എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഞാന് B.Sc ഫാഷന് ഡിസൈനിംങ് പഠിച്ചിട്ടുണ്ട്. Age 28. സഹോദരന് മുബൈയില് സീനിയര് ആര്ട്ട് ഡയറക്ടര് (advertising) ആണ്. അനിയത്തി Civil Engineeringന് പഠിക്കുന്നു. My Address: സുരഭി നിവാസ്, ചീക്കോട്, മലപ്പുറം ജില്ല. എന്റെ ആവശ്യം സുഹൃത്തുക്കളോട് അറിയിച്ചതാണ്. അശ്ലീല കമന്റുകള് പാടില്ല, നിയമപ്രകാരം അത് കുറ്റകരമാണ്. #ഫെയ്സ്ബുക്ക്മാട്രിമോണി എല്ലാവര്ക്കും ഉപകാരപെടട്ടെ.
എല്ലാവരോടും എനിക്ക് ഒരു അപേക്ഷയുണ്ട്. #ഫെയ്സ്ബുക്ക്മാട്രിമോണി (#FBMatrimony #FacebookMatrimony) എന്നത് Facebook ന്റെ core networkല് ഉള്പ്പെടുത്തി വിവാഹം ഉദ്ദേശിക്കുന്നവര്ക്ക് ജീവിതപങ്കാളിയെ കണ്ടെത്തുവാനുള്ള ലളിതമായ ഒരു സൗകര്യം പേര്, ജെന്ണ്ടര്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജോലി, ഫോണ് നമ്പര്, അഡ്രസ്, കുടുംബാംഗങ്ങള്, മതം (ആവശ്യമുള്ളവര്ക്ക്) എന്നിവ രാജ്യം, സംസ്ഥാനം, ജില്ല, പഞ്ചായത്ത് എന്നിങ്ങനെ വേര്തിരിച്ച് വളരെ എളുപ്പത്തില് സെര്ച്ച് ചെയ്യാന് സാധിക്കുന്ന വിധത്തില് സഹായിയ്ക്കണമെന്ന് ഞാന് 29 Apr 2018ന് Facebook CEO Mark Zuckerburg ന് പത്രങ്ങളില് വന്ന എന്റെ വാര്ത്ത പിഡിഎഫ് ആക്കി ഉള്പ്പെടുത്തി മെസ്സേജ് അയച്ചിട്ടുണ്ട്. പക്ഷേ, സാധാരണക്കാരിയായ എന്റെ മെസ്സേജ് അദ്ദേഹം ശ്രദ്ധിയ്ക്കണമെന്നില്ല. ഒരു മാസ്സ് പെറ്റീഷന് എന്ന നിലയില് എല്ലാ സുഹൃത്തക്കളില് നിന്നും മാതാപിതാക്കളില് നിന്നും Mark Zuckerburg ന് താഴെക്കൊടുത്ത രീതിയിലോ അല്ലെങ്കില് സ്വന്തമായി തയ്യാറാക്കിയോ എത്രയും പെട്ടന്ന് https://www.facebook.com/zuck എന്ന ഒഫീഷ്യല് പേജില് പോയി മെസ്സേജ് അയക്കണമെന്ന് അപേക്ഷിയ്ക്കുന്നു. സ്ത്രീപുരുഷ ഭേദമന്യേ വിവാഹക്കാര്യത്തില് എന്നെപ്പോലെ പ്രയാസപ്പെടുന്ന എത്രയോ പേരുണ്ട്. ഇതാവുമ്പോള് (#FBMatrimony) നേരിട്ട് കോണ്ടാക്റ്റ് ചെയ്യുവാനും കുടുംബത്തിന്റെ അനുവാദത്തോടെ പരിശോധിച്ച് ഉറപ്പ് വരുത്തി അനുയോജ്യനായ പങ്കാളിയെ ലഭിക്കുന്നതിനും വിവാഹ ദല്ലാളന്മാരുടേയും മാട്രിമോണി സൈറ്റുകളുടേയും ചൂഷണത്തില് നിന്നും രക്ഷപ്പെടുന്നതിനും, ജാതിയെന്നും ജാതകമെന്നും മറ്റുമുള്ള വിവേചനങ്ങളില്നിന്നും മോചിതരാകുന്നതിന് വഴിയൊരുക്കുമെന്നും കാലാനുസൃത മാറ്റങ്ങളെ ജീവിത സൗകര്യങ്ങള്ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നതിന് സഹായകരമാകുന്നും എനിയ്ക്ക് ഉറപ്പുണ്ട്. ഇതെല്ലാം സര്ക്കാര് ചെയ്ത് തരേണ്ടതാണെങ്കിലും അത്തരം സംവിധാനം ഇപ്പോള് ലഭ്യമല്ലാത്തതിനാല് ഒരു പരിധിവരെ എല്ലാവരും ഉപയോഗിക്കുന്ന Facebookനെ ആശ്രയിക്കുകയല്ലാതെ നിവൃത്തിയില്ല.
I have sent a message to Mr. Mark Zuckerburg on 29 Apr 2018 as given below:-
Thank you Mr. Mark Zuckerburg and Priscilla Chan. I am Jyothi KG (facebook.com/jyothi.fashiondesigner). I have used #FacebookMatrimony for my marriage purpose and my post is viral now in Kerala, India through leading online media in Malayalam. Before this, my friend Mr. Ranjish Manjeri (facebook.com/ranjishmanjeri) has been introduced #FacebookMatrimony by somenone's advice and it became viral through media in Kerala and he got married with the help of #FacebookMatrimony. His marriage was on 18 Apr 2018. Mr. Mark please consider my request and give a facility to select grooms and brides with the search option in country, state, district, name, gender, education, age, profession and religion base. #FacebookMatrimony will help gents and ladies to escape from the prison of horoscope, castes, luxury, lavishness etc. #FacebookMatrimony will help us to select one's life partner easily with family support. #FacebookMatrimony will help us to find our life partner directly and it will end the exploitation by matrimonial sites and brokers. Once again Thanks.
#ഫെയ്സ്ബുക്ക്_മാട്രിമോണി
