ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടിക്ക് യുഎഇ പൊലീസ് നല്‍കിയ സര്‍പ്രൈസ് വൈറലാകുന്നു

ഷാര്‍ജ: ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടിക്ക് യുഎഇ പൊലീസ് നല്‍കിയ സര്‍പ്രൈസ് വൈറലാകുന്നു. സുമയ്യ അഹമ്മദ് നഖ്ബി എന്ന പെണ്‍കുട്ടിക്കാണ് പെരുന്നാള്‍ ദിനം സ്വപ്നതുല്യമായത്. സുമയ്യ ഫക്കാനിലെ പൊലീസ് ഓപ്പേറഷന്‍സ് റൂമില്‍ വിളിച്ച് ചെറിയ പെരുന്നാളിന് സമ്മാനം നല്‍കുമോയെന്ന് ചോദിച്ചിരുന്നു. ഇതു കേട്ട പൊലീസ് പെണ്‍കുട്ടിയുടെ ചെറിയ മോഹം സഫലമാക്കാന്‍ തീരുമാനിച്ചു.

ഷാര്‍ജ പൊലീസ് സുമയ്യ തേടി വീട്ടിലെത്തിയത് കണ്ട് ആദ്യം പെണ്‍കുട്ടിയും കുടുംബവും അതിശയിച്ചു. പിന്നീടാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന സുമയ്യക്ക് സമ്മാനം നല്‍കുന്നതിനാണ് പൊലീസ് വന്നതെന്ന് മനസിലാക്കിയത്.

Scroll to load tweet…

തനിക്ക് പൊലീസിനോട് ഉള്ള സ്‌നേഹവും ബഹുമാനവും സുമയ്യ അറിയിച്ചു. പൊലീസിനോട് പെണ്‍കുട്ടിയുടെ അച്ഛന്‍ കടപ്പാട് രേഖപ്പെടുത്തി. നാട്ടില്‍ സന്തോഷം പരത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് സ്റ്റേഷന്‍ ഡയറക്ടര്‍ ലഫ്. കേണല്‍ വലീദ് ഖയിംസ് അല്‍ യമാഹി പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.