മാനസിക പ്രയാസങ്ങള്‍ കാണിച്ച പെണ്‍കുട്ടി ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടിയിരുന്നു
പാറ്റ്ന:പിതാവ് ബലാത്സംഗം ചെയ്തതിനെ തുടര്ന്ന് 13 വയസുകാരി ആത്മഹത്യ ചെയ്തു. ബീഹാറിലെ ചമ്പാരന് ജില്ലയിലാണ് സംഭവം. പിതാവിനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് പെണ്കുട്ടി വീട്ടില് തൂങ്ങിമരിക്കുന്നത്. മരണത്തിന് ഒരാഴ്ച മുമ്പ് ലൈംഗികാതിക്രമത്തെക്കുറിച്ച് പറയാന് പെണ്കുട്ടിയുടെയും അമ്മയുടെയം പരാതിയില് പഞ്ചായത്ത് യോഗം വിളിച്ച് ചേര്ത്തിരുന്നു.
എന്നാല് യോഗത്തില് ഇയാള് പങ്കെടുത്തിരുന്നില്ല. യോഗത്തിന് ശേഷം മാനസിക പ്രയാസങ്ങള് കാണിച്ച പെണ്കുട്ടി ഗ്രാമത്തില് നിന്ന് ബുധനാഴ്ച ഒളിച്ചോടിയിരുന്നു. പെണ്കുട്ടിയെ കുടുംബാംഗങ്ങള് തിരച്ചുകൊണ്ടുവന്നെങ്കിലും വെള്ളിയാഴ്ച ആത്മഹത്യ ചെയ്യുകയായിരുന്നു. പെണ്കുട്ടിയുടെ അമ്മയുടെ മൊഴിയില് പൊലീസ് എഫ്ഐആര് രജിസ്ട്രര് ചെയ്തു.
