ലഖ്നൗ: അധ്യാപിക അടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരണപ്പെട്ടെന്ന് ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ ബല്ലിയയിലെ ഒരു പ്രൈവറ്റ് സ്കൂളിലാണ് സംഭവം.
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയാണ് മരണപ്പെട്ടത്. പെണ്‍കുട്ടിയെ അധ്യാപിക രജനി ഉപാധ്യ തിങ്കളാഴ്ച അടിച്ചിരുന്നെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

അധ്യാപിക അടിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ബോധം നഷ്ടപ്പെട്ടിരുന്നെന്നും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. 
ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്ന് മരണപ്പെട്ടു. അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മൃതദേഹവുമായി സ്കൂളിന് പുറത്ത് ബന്ധുക്കള്‍ പ്രതിഷേധിച്ചു. അധ്യാപികക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.