'മകൾ ഡോക്ടർമാർക്കിടയിലെ ക്രിമിനലുകളുടെ ഗൂഢതന്ത്രത്തിന്‍റെ ഇര'

First Published 15, Apr 2018, 4:17 PM IST
girl father against rcc
Highlights
  • എച്ച്ഐവി ഉള്ളയാളിന്‍റെ രക്തം കുട്ടിക്ക് നല്‍കിയതായി സ്ഥിതീകരിച്ചു

തിരുവനന്തപുരം: മകൾ ഡോക്ടർമാർക്കിടയിലെ ക്രിമിനലുകളുടെ ഗൂഢതന്ത്രത്തിന്റെ ഇരയെന്നും എച്ച്ഐവി ബാധ തിരിച്ചറിഞ്ഞിട്ടും ചികിത്സ നൽകിയില്ലെന്നും  ആര്‍സിസിയില്‍ ചികിത്സക്കിടെ മരണപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍. ആര്‍സിസിയിലെ ചികിത്സയ്ക്കിടെ കുട്ടി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എച്ച്ഐവി ഉള്ളയാളിന്‍റെ രക്തം കുട്ടിക്ക് നല്‍കിയതായി സ്ഥിതീകരിച്ചു. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. 45 പേരുടെ രക്തം ചികിത്സയ്ക്കിടെ കുട്ടിക്ക് നല്‍കിയിരുന്നു.രക്തദാനം വിന്‍ഡോപീരിഡിലായിരുന്നിരിക്കാം. ഇതാകാം രോഗബാധ കണ്ടെത്താതിരുന്നതെന്നാണ് ഔദ്യോഗി സ്ഥിതീകരണം.

loader