പ്രളയത്തില്‍ വെള്ളം കയറി, ഒറ്റപ്പെട്ടതിനെ തുടര്‍ന്ന് സഹായമഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി. ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടി സഹായമഭ്യര്‍ത്ഥിച്ചത്

പത്തനംതിട്ട: കനത്ത മഴയും പ്രളയവും നാശം വിതച്ച വടശ്ശേരിക്കര, പേങ്ങോട്ടുകാവില്‍ നിന്ന് സഹായമഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പെണ്‍കുട്ടിയുടെ സഹായാഭ്യര്‍ത്ഥന. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുടിവെള്ളം പോലുമില്ലാത്ത അവസ്ഥയില്‍ ചുറ്റുപാടും വെള്ളത്തിനടിയിലായ വീട്ടില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പെണ്‍കുട്ടി അറിയിക്കുന്നത്.

വീണ്ടും വെള്ളം കയറിവരികയാണെന്നും പുറത്തെത്താന്‍ സഹായിക്കണമെന്നുമാണ് ചിത്രങ്ങള്‍ സഹിതമുള്ള പോസ്റ്റ്.