ഹൈദരാബാദ്: കാമുകനുമൊത്ത് വീഡിയോ കോള്‍ ചെയ്യുന്നതിനിടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഹൈദരാബാദില്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചത്. 

ഹനിഷ ചൗധരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശിലെ ആനന്ദാപുര്‍ സ്വദേശിയാണ് ഹനിഷ. രാത്രിയില്‍ കാമുകനോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. പെണ്‍കുട്ടിയുടെ ഫോണ്‍ കണ്ടെടുത്തുവെന്നും സംഭവത്തില്‍ കേസെടുത്ത അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.