കാമുകനെ ആസിഡൊഴിച്ച് കൊന്ന കാമുകിക്ക് വധശിക്ഷ
ഇസ്ലാമാബാദ്: കാമുകനെ ആസിഡ് ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ യുവതിക്ക് പാക് കോടതി വധശിക്ഷ വിധിച്ചു. മുൾട്ടാനിലെ തീവ്രവാദവിരുദ്ധ കോടതിയാണ് വധശിക്ഷ വിധിച്ചത്. സദഖത് അലിയെന്ന (23) യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
സദഖത് അലിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതിയായ സമീറ കൃത്യം നടത്തിയത്. സമീറ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. സമീറയെ ഉപേക്ഷിച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ സദഖത് അലി തീരുമാനിച്ചതായിരുന്നു പ്രകോപനം. ആസിഡ് ഒഴിച്ചെങ്കിലും കൊലപ്പെടുത്താൻ ഉദ്യേശമില്ലായിരുന്നെന്നും അവർ കോടതിയിൽ പറഞ്ഞു.