ബീഹാറിൽ പെൺകുട്ടിയെ പീഡിപ്പിച്ചു വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.‌ കഴിഞ്ഞ മാസങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

ബീഹാർ: പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ബീഹാറിലെ കെയ്പൂർ ജില്ലയിലാണ് സംഭവം നടന്നത്. ഭ​ഗവാൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മസഹി ​ഗ്രാമത്തിലാണ് കഴിഞ്ഞ മെയ് 27 ന് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ഒന്നിലധികം ആളുകൾ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. 

ഭ​ഗവാൻപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസത്തിൽ ഇതേ പോലെ തന്നെ ഒരു പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ​ബീഹാറിലെ ​ഗയയിൽ നിന്ന് യുവതിയെ പീഡിപ്പിക്കുകയും വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന്റെയും പോരിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സമാനമായ നിരവധി സംഭവങ്ങൾ ബീഹാറിലും അടുത്ത സംസ്ഥാനങ്ങളിലും വ്യാപകമായി കണ്ടെത്തുന്നുണ്ട്.