ദുബായ്: സിഐഡി ചമഞ്ഞ് ഭീഷണിപ്പെടുത്തി ടാക്സി യാത്രക്കാരിയെ ബലാത്സംഗം ചെയ്ത യുവാവിനെതിരെ നടപടി. 2014 മാർച്ച് 31ന് ആണു സംഭവം. ജോർദാനിയൻ വംശജനായ ആൾ മൊറോക്കൻ യാത്രക്കാർ സഞ്ചരിച്ചിരുന്ന ടാക്സി തടഞ്ഞു നിർത്തുകയായിരുന്നു. 2014 മാർച്ച് 31നു പുലർച്ചെ നാലുമണിയോടെയാണ് സംഭവം. കാര്‍ തടഞ്ഞ് നിര്‍ത്തി യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു
സംഭവത്തെ കുറിച്ച് ആക്രമണത്തിനിരയായ യുവതി പറയുന്നതിങ്ങനെയാണ്. താനൊരു സിഐഡി ഉദ്യോഗസ്ഥൻ ആണെന്നു പറഞ്ഞു യുവാവ് കാർ തടയുകയും പുറത്തിറങ്ങിയ യുവതിയോട് ഐഡി കാർഡ് ആവശ്യപ്പെടുകയും ചെയ്തു. തുടർന്നു യുവതിയോട് ശ്വാസം പുറത്തേക്കു വിടാൻ ആവശ്യപ്പെട്ടു. യുവതി മദ്യപിച്ചിട്ടുണ്ടെന്നും അത് അനുവദനീയമല്ലെന്നും പറഞ്ഞ് കസ്റ്റഡിയിലെടുത്തു. തുടർന്ന് മറ്റൊരു കാറിൽ വിജനമായ പ്രദേശത്തെത്തിച്ചു പീഡിപ്പിച്ചു.
യുവതിക്കൊപ്പം ടാക്സിയിൽ ഉണ്ടായിരുന്ന മൊറോക്കൻ വംശജനായ സുഹൃത്തും യുവാവിനെതിരെ പൊലീസിൽ മൊഴി നൽകി. ഇയാളോടും സിഐഡി എന്ന വ്യാജേന യുവാവ് ഐഡി കാർഡ് ആവശ്യപ്പെട്ടിരുന്നു. ദുബായിൽ താമസക്കാരനായ തന്നോട് പൊക്കോളാനും മദ്യപിച്ചിട്ടുള്ളതിനാൽ യുവതി കൂടെ ചെല്ലണമെന്നും ആവശ്യപ്പെട്ടു. താൻ പോകാൻ വിസമ്മതിച്ചപ്പോൾ പൊലീസ് കേസ് ഫയൽ ചെയ്യണമെന്നു ഭീഷണിപ്പെട്ടു.
തിരികെ പോയ താൻ യുവതിയെ പലതവണ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. യുവതി പിന്നീട് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അറസ്റ്റിലായ യുവാവിനെതിരായ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. ജനുവരി 30നാണ് ഇനി കേസ് പരിഗണിക്കുക.
