മലപ്പുറത്ത് പതിനൊന്നുകാരിയ്ക്ക് ക്രൂര പീഡനം

മലപ്പുറം: മലപ്പുറത്ത് മഞ്ചേരിയില്‍ മാതാവിന്‍റെ ഒത്താശയോടെ കാമുകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പതിനൊന്ന് വയസ്സ് പ്രായമായ പെണ്‍കുട്ടിയെയാണ് മാതാവിന്‍റെ അനുവാദത്തോടെ പീഡിപ്പിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് മാതാവിനെയും കാമുകനെയും അറസ്റ്റ് ചെയ്തു. ചെരണി കുന്നത്ത് നടുത്തൊടു നിയസിനെയാണ് അറസ്റ്റ് ചെയ്തത്.