Asianet News MalayalamAsianet News Malayalam

'തന്‍റെ അടി ഇനി അയാള്‍ ജീവിതത്തില്‍ മറക്കില്ല'; ലിംഗ പ്രദര്‍ശനം നടത്തിയ വയോധികനെ കൈകാര്യം ചെയ്ത് പെണ്‍കുട്ടി

  • സ്റ്റേഷനില്‍ ആള്‍ക്കാര്‍ ഉണ്ടായിട്ടും ആരും സഹായിക്കാന്‍ വന്നില്ല
  • വീഡിയോ എടുത്ത് എഫ്ബിയില്‍ ഇട്ടിരുന്നെങ്കില്‍ തല്ലാമായിരുന്നില്ലെ എന്ന് നിരവധി കമന്‍റുകള്‍വന്നേനെ
girl respond to man who showed bad gestures
Author
First Published Jun 18, 2018, 8:25 PM IST

കാഞ്ഞങ്ങാട്:റെയില്‍വേ സ്റ്റേഷനില്‍വെച്ച് മുണ്ടുമാറ്റി ലിംഗം കാണിച്ച വയോധികനെ കൈകാര്യം ചെയ്ത് നിയമവിദ്യാര്‍ത്ഥിനി. മംഗലാപുരത്തെ എസ്ഡിഎം ലോ കോളേജ് വിദ്യാര്‍ത്ഥിനിയായ കവിതാ ജെ കല്ലൂരാണ് തന്നോട് മോശമായി പെരുമാറിയ വയോധികനെ കൈകാര്യം ചെയ്തത്. മംഗലാപുരത്തേക്ക് പോകാനായി ഏറനാട് ട്രെയിനിനായി കാസര്‍ഗോട്ടെ കാഞ്ഞങ്ങാട് സ്റ്റേഷനിലിരിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടയിലാണ് വയോധികന്‍ മുണ്ട് മാറ്റി ലിംഗം കാണിച്ചത്. ഇതേതുടര്‍ന്ന് ഷര്‍ട്ടിന് പിടിച്ച് നാലുതല്ലുകൊടുക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതോടെ ഇനി ഇതുപോലെ ഒരുപെണ്ണിനോടും ആവര്‍ത്തിക്കില്ലെന്ന് കരഞ്ഞ് പറഞ്ഞ് വയോധികന്‍ പോയതായും പെണ്‍കുട്ടി പറയുന്നു.

വയോധികന്‍റെ വീഡിയോ എടുത്ത് എഫ്ബിയില്‍ ഇട്ടാല്‍ അയാളെ തല്ലാമായിരുന്നു എന്ന തരത്തിലുള്ള കമന്‍റുകള്‍ കണ്ടേനെ എന്നാല്‍ സ്റ്റേഷനില്‍ നിരവധി ആള്‍ക്കാര്‍ ഉണ്ടായിട്ടും ആരും തന്നെ സഹായിക്കാന്‍ വന്നില്ലെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. എന്നാല്‍ തന്‍റെ അടി ഇനി അയാള്‍ ജീവിതത്തില്‍ മറക്കില്ലെന്നും  രണ്ടെണ്ണം കൊടുക്കാനുള്ള മാനസിക ധൈര്യമുള്ളത് കൊണ്ട് തന്‍റെ മനസിന് ആശ്വസിക്കാമെന്നും പെണ്‍കുട്ടി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios