അനു എന്ന ഏഴ് വയസുകാരിയ്ക്ക്  ജനിച്ചപ്പോൾ തന്നെ വലത് കാൽ നഷ്ടപ്പെട്ടിരുന്നു.

ഏഴ് വയസുകാരിയായ അനു ഇപ്പോൾ ഏറെ സന്തോഷത്തിലാണ്. ഈ മിടുക്കിക്ക് ഇനി എവിടെ വേണമെങ്കിലും ഒാടി പോകാം, കൂട്ടുക്കാരുമൊത്ത് കളിക്കാം. അനു എന്ന ഏഴ് വയസുകാരിയ്ക്ക് ജനിച്ചപ്പോൾ തന്നെ വലത് കാൽ നഷ്ടപ്പെട്ടിരുന്നു.

മറ്റ് കുട്ടികളെ പോലെ ഒാടി കളിക്കണമെന്ന് അവൾ ഏറെ ആ​ഗ്രഹിച്ചു. പക്ഷേ നടന്നില്ല. എന്നാൽ അനു ഇപ്പോൾ ഏറെ സന്തോഷത്തിലാണ്. അനുവിന് കൃത്രിമമായ കാൽ ലഭിച്ചിരിക്കുകയാണ്. കൃത്രിമ കാല് വച്ച് അനു ഇപ്പോൾ സ്കൂളിൽ പോകാനും തുടങ്ങി. സ്കൂളിലെത്തിയ അനുവിനെ കൂട്ടുക്കാർ കെട്ടിപ്പിടിച്ച് സന്തോഷത്തോടെയാണ് സ്വീകരിച്ചത്.